Wednesday, March 17, 2010

ചിന്തകള്‍

എന്റെ ചിന്തകള്‍ സമുദ്രമായിരുന്നു
അതില്‍ കടല്‍ക്കാക്കയും പരുന്തുമുണ്ടായിരുന്നു
അതില്‍ മീനും കടല്‍ക്കുതിരയും
കടലാമയും തിമിങ്ങലങ്ങളുംഉണ്ടായിരുന്നു
മുത്തും ചിപ്പിയും ഉണ്ടായിരുന്നു .
അന്നാണ് എന്റെ വീട്ടില്‍ ടി വി എത്തിയത്
പിറ്റേന്ന്  കടല്‍ മുഴുവന്‍ വറ്റിപ്പോയി ..
എല്ലാം നശിച്ചു ...

Saturday, March 13, 2010

സൂര്യാതപം

മൂന്നു വര്ഷം മുന്പ്
പരുന്തുകള്‍ വീണുചത്തു;
ഇന്നു മനുഷ്യര്‍ ഉരുകിയൊലിക്കുന്നു;
മനുഷ്യമനസ്സുപോലെ വരണ്ട് ഭൂമി;
ഇലകള്‍ ജീവന്‍ നഷ്ടപ്പെട്ട് മറിഞ്ഞ് വീഴുന്നു;
കരയിലും കടലിലും സംഹാരം 
താണ്ടവമാടുന്നു  മനുഷ്യകരങ്ങളാല്‍;
സൂര്യനെങ്ങനെ കോപിക്കാതിരിക്കും

Friday, March 12, 2010

എനിക്കു പേടിയാ....

എനിക്കു പേടിയാ...
ഡിസ്പോസിബിള്‍ സിറിഞ്ചിനെ
അതുമായി  വരുന്ന കശ്മലനെയും ...
ഡിസ്പോസിബിള്‍ നിബ്ബിളിനെ
ചതിക്കുന്ന അമ്മയെ ....

ഡിസ്പോസിബിള്‍ റിലേഷന്സിനെ
ഡിസ്പോസിബിള്‍ സംസ്ക്കാരത്തെ
എല്ലാം കഴിയുമ്ബോളുള്ള വലിച്ചെറിയലിനെയും

Wednesday, March 3, 2010

ബ്ലോഗില്ലാത്തവന്റെ ദുഖം

എഴുതുവാനൊന്നുമില്ല;
കാലിയായ മനസ്സ് ;
കാലിയായ ജീവിതം ;
എങ്കിലും ബ്ലോഗണ്ടെ?
എല്ലാവര്‍ക്കും ബ്ലോഗുണ്ട് .....
അനുയായികളും പ്രതികാരികളും...
കമന്റികളും കമന്ടന്മാരുമുണ്ട്;
വലിയ ഹിറ്റ്‌ കൌണ്ടരും
മെനുവും കഥയും കവിതയുമുണ്ട്
ഒന്നാം ക്ലാസ്സിലെ മിനിമോള്‍
പോലും ബ്ലോഗ്ഗിനിയായി ....
എന്നാലും ആദ്യാക്ഷരി....
ഞാനും വായിക്കും
ഞാനും ഒരു ബ്ലോഗ്ഗെരാകും
ഒരു കാലി ബ്ലോഗ്ഗര്‍