Friday, March 11, 2011

തുഷാരം

ഒരു ലോകമുള്ളിലൊതുക്കിയ തുഷാരമാണുനീ...
കണ്ണിന് കുളിരാണുനീ...
ജീവിതവെയിലിന്റെ രുദ്രതയില്‍ നീ അലിഞ്ഞപ്പോള്‍
പൊഴിച്ചില്ലാരുമൊരുകണ്ണീരുമെങ്കിലും .....

വീണ്ടും തുഷാരബിന്ദുക്കളെ
കനവുകാണുന്ന ബാല്യമുണ്ടാകുമോ?

അതോ കണ്ണുനീറ്റുന്ന സ്ക്രീനില്‍ കണ്ണുനടുന്ന

















പറിച്ചെടുക്കപ്പെട്ടവരുടെ സ്വപ്നമില്ലാ ലോകമോ?