Friday, November 4, 2011

പ്രണയം (അഷ്ട്പദി)



മിഴികളില്‍ അഗ്നിയുള്ള പെണ്ണിനെയാണ്
ഐസ് കട്ടയായ ഞാന്‍ പ്രണയിച്ചത്.
 അവളെക്കണ്ടതും ഞാന്‍ അലിഞ്ഞു
അവള്‍ അടുത്തതും ഞാന്‍ ബാഷ്പമായി.
എന്നിടും ഞാനവളെ പ്രണയിച്ചു.
എന്നെ തേടിയലഞ്ഞ അവളില്‍ 
ഞാന്‍   പെയ്തിറങ്ങി യപ്പൊളാണത്രേ 
അവള്‍ കരിക്കട്ടയായത്