Friday, December 25, 2009

നീ അന്തര്‍മുഖനാവുക

നീ അന്തര്‍മുഖനാവുക
നിനക്ക് ഭ്രാന്ത്‌ പിടിക്കാതിരിക്കാന്‍
പുസ്തകക്കൂകളില്‍
നീ
തലപൂഴ്ത്തിയുറങ്ങുക
ഒട്ടകപക്ഷിയെപ്പോലെ
ഹൃദയത്തി
നരുവികളെ നീ
വറ്റിച്ചു കളയുക
ഒന്നിനും സാക്ഷിയാകാതിരിക്കാന്‍
നിന്‍ മനം നീ കെടുത്തുക
അല്ലെങ്കില്‍ ഇരുട്ടറകളില്‍
നീ ശ്വാസം മുട്ടി ചാകും
അതിനാല്‍ അതിനുമുന്‍പ്‌
നീ മരിക്കുക ശാന്തമായി
നിന്റെ പേനയില്‍ നിന്ന് നീ
ആദര്‍ശത്തിന്റെ ചോര നീക്കുക
അല്ലെങ്കില്‍ നിന്റെ പേനയിലൂടെ
ചോരയൊഴുകി നീ മരിക്കും
പേനയിലെ മഴി ത്തുള്ളികളില്‍
നിന്ന് ചോര തുള്ളിയെ വേര്‍തിരിക്കുക

അന്തര്മുഖന്മാര്‍ ചിന്തിക്കുമത്രേ
നീ ചിന്തിക്കാതിരിക്കുക
കാരണം തകിടം മറിഞ്ഞ ലോകമാണ്
നിന്റെ ചിന്തകള്‍ക്ക് അന്തമില്ലാതാകും
അവ പരന്നൊഴുകി നീ
മുങ്ങി മരിക്കും
മറ്റാരും മരിക്കുകയില്ല

അവരുടെ കാഴ്ച്ചവട്ടത്തിനു
ഇഞ്ചുകളുടെ പ്രതലം മാത്രം
അവ വിലക്ക് വാങ്ങാന്‍ കോടികള്‍ വേണം
അതില്ലാത്ത സ്ഥിതി ക്ക് നീ
നിന്റെ സര്‍ഗാത്മകത യില്‍ വിഷം കലക്കുക
വിഷത്തിനു നല്ല ഡിമാണ്ട് ആയതിനാല്‍
പ്രതലങ്ങളില്‍ അവ വരുന്നു .

നീ ആകാശത്തേക്ക് നോക്കരുത്
കണ്ണുകള്‍ തളര്‍ന്നു തിരിച്ചുവരും
പിന്നെ നീ ചിന്തിക്കും
അനന്തകളിലേക്ക്.......... അതാപത്താണ്!
പിന്നെ നിനക്ക് കലഹിക്കേണ്ടി വരും ......
സമൂഹത്തിന്റെ അന്തക്കേടുകളോട്.........
ചിന്തയെ ഉറക്കികിടത്തുന്ന
മതാഭാസങ്ങളോട് ......
വാണിഭ വല്‍ക്കരിക്കപ്പെട്ട
ജീവിത സമസ്തങ്ങളോട് .............

ഉറങ്ങുന്നവരുടെ ലോകത്ത്
നീ മാത്രം ഉണരരുത്
മറ്റാരെയും ഉണര്ത്തരുത്
സുഖ സുഷുപ്തിയുടെ മേലെ
നിന്റെ യജമാനന്‍ സ്ഥാപിച്ച
സാമ്രാജ്യത്വ കോട്ടകള്‍ തകര്‍ക്കരുത്
അതിനാല്‍ നീ യുരങ്ങുക
നീ അന്തര്‍മുഖനാവുക

---------------------സുധീര്‍ കെ .മുഹമ്മദ്‌

2 comments: