എന്റമ്മയെ അവര്‍ കൊന്നില്ല
എന്റമ്മയിലെ അമ്മയെ അവര്‍
കഴുത്ത് ഞെരിച്ചു കൊന്നു .
അവര്‍ എന്റമ്മക്കു സ്വപ്‌നങ്ങള്‍ നല്‍കി ;
കരിയര്‍ സ്വപ്‌നങ്ങള്‍
അങ്ങനെ ഞാന്‍ ജനിക്കണ്ട എന്ന്‍
അമ്മ തീരുമാനിച്ചു
എന്നെ തുണ്ടം തുണ്ടമാക്കാന്‍;
കശാപ്പ് കാരന് * അമ്മ
സമ്മത പത്രം എഴുതിക്കൊടുത്തു
എന്റമ്മയുടെ സമയം അവര്‍
വിലക്ക് വാങ്ങി ....
ഇപ്പോള്‍ അമ്മ വാടക ഗര്‍ഭപാത്രം
തേടിയലയുന്നു ...
ഇനി ജനിച്ചാല്‍ കുപ്പിയും പാലും
നിബ്ബിളും വച്ച് എന്നെ ചതിക്കുന്നു.
കുപ്പിയും പാലുമല്ല എനിക്കെന്റെ അമ്മ
എന്റെ ജീവനാണ് സ്വര്‍ഗമാണ് ...
എനിക്കാരാ എന്റെ അമ്മയെ
തിരിച്ചു തരിക ....
വെറും നോക്കുകുത്തികളായ സമൂഹമോ ?
Thursday, May 20, 2010
Friday, May 14, 2010
കീനാലൂര്‍
വികസനം എല്ലാവര്‍ക്കുമല്ല ;
പാവപ്പെട്ടവന്റെ തലയടിച്ചു പൊട്ടിച്ചു
ബൂര്‍ഷകള്‍ക്ക് വേണ്ടി വികസനം .
അരുതെന്ന് പറയുന്നവര്‍
മതഭ്രാന്തര്‍ തീവ്രവാദികള്‍ .
ഇളമരക്കോമാരങ്ങള്
ഉറഞ്ഞു തുള്ളുമ്പോള്‍
ഒരു കണ്ണീരിനും വിലയില്ല .
ചരിത്രം അതിന്റെ
ആണുങ്ങളെ തേടുന്നു
സത്യം സത്യമെന്ന് വിളിച്ചുപറയുന്നവരെ
പാവപ്പെട്ടവന്റെ ചോരയില്‍ വളര്‍ന്ന
പാര്‍ട്ടി അത് കുടിക്കുമ്പോള്‍ ,
ചെങ്കൊടി പരവതാനിയായി
ബൂര്‍ഷകള്‍ക്ക് വിരിച്ചുകൊടുക്കുമ്പോള്‍
മൌനം കുറ്റകരമാകുന്നു.
---സുധീര്‍ കെ . മുഹമ്മദ്
പാവപ്പെട്ടവന്റെ തലയടിച്ചു പൊട്ടിച്ചു
ബൂര്‍ഷകള്‍ക്ക് വേണ്ടി വികസനം .
അരുതെന്ന് പറയുന്നവര്‍
മതഭ്രാന്തര്‍ തീവ്രവാദികള്‍ .
ഇളമരക്കോമാരങ്ങള്
ഉറഞ്ഞു തുള്ളുമ്പോള്‍
ഒരു കണ്ണീരിനും വിലയില്ല .
ചരിത്രം അതിന്റെ
ആണുങ്ങളെ തേടുന്നു
സത്യം സത്യമെന്ന് വിളിച്ചുപറയുന്നവരെ
പാവപ്പെട്ടവന്റെ ചോരയില്‍ വളര്‍ന്ന
പാര്‍ട്ടി അത് കുടിക്കുമ്പോള്‍ ,
ചെങ്കൊടി പരവതാനിയായി
ബൂര്‍ഷകള്‍ക്ക് വിരിച്ചുകൊടുക്കുമ്പോള്‍
മൌനം കുറ്റകരമാകുന്നു.
---സുധീര്‍ കെ . മുഹമ്മദ്
Subscribe to:
Posts (Atom)