Friday, May 14, 2010

കീനാലൂര്‍

വികസനം എല്ലാവര്‍ക്കുമല്ല ;
പാവപ്പെട്ടവന്റെ തലയടിച്ചു പൊട്ടിച്ചു
ബൂര്‍ഷകള്‍ക്ക് വേണ്ടി വികസനം .
അരുതെന്ന് പറയുന്നവര്‍
മതഭ്രാന്തര്‍ തീവ്രവാദികള്‍ .
ഇളമരക്കോമാരങ്ങള്
ഉറഞ്ഞു തുള്ളുമ്പോള്‍
ഒരു കണ്ണീരിനും വിലയില്ല .

ചരിത്രം അതിന്റെ
ആണുങ്ങളെ തേടുന്നു
സത്യം സത്യമെന്ന് വിളിച്ചുപറയുന്നവരെ
പാവപ്പെട്ടവന്റെ ചോരയില്‍ വളര്‍ന്ന
പാര്‍ട്ടി അത്‌ കുടിക്കുമ്പോള്‍ ,
ചെങ്കൊടി പരവതാനിയായി
ബൂര്‍ഷകള്‍ക്ക് വിരിച്ചുകൊടുക്കുമ്പോള്‍
മൌനം കുറ്റകരമാകുന്നു.
---സുധീര്‍ കെ . മുഹമ്മദ്‌

3 comments:

  1. കീനാലൂര്‍ കേരളത്തിന്റെ നന്ദിഗ്രാം ആവാതിരിക്കട്ടെ.....

    ReplyDelete
  2. ജനാധിപത്യം ഇപ്പോള്‍ രാഷ്ട്രീയക്കാരന് ആവശ്യം പോലെ കടിച്ചു തുപ്പാവുന്ന ചൂയിന്ഗം പോലെയായിരിക്കുന്നു...കിനാലൂര്‍ ഭരണകൂട ഭീകരതയുടെ ഉദാഹരണമാണ്.കവിയുടെ ആശയും ആശങ്കയും അസ്ഥാനത്തല്ല. അഭിനന്ദനങ്ങള്‍ ...

    ReplyDelete
  3. സുധീര്‍ ... സമകാലികമായ ഒരു വിഷയമാണ് താങ്കള്‍ എഴുതിയത്. ഇന്നലത്തെതിന്റെ വൈരുധ്യങ്ങളിലൂടെയാണ് നമ്മള്‍ സഞ്ചരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ താങ്കള്‍ എഴുതിയ കവിതയോട് യോജിയ്ക്കുന്നു...ആശംസകള്‍..തുടര്‍ന്നെഴുതുക..

    ReplyDelete