Wednesday, March 17, 2010

ചിന്തകള്‍

എന്റെ ചിന്തകള്‍ സമുദ്രമായിരുന്നു
അതില്‍ കടല്‍ക്കാക്കയും പരുന്തുമുണ്ടായിരുന്നു
അതില്‍ മീനും കടല്‍ക്കുതിരയും
കടലാമയും തിമിങ്ങലങ്ങളുംഉണ്ടായിരുന്നു
മുത്തും ചിപ്പിയും ഉണ്ടായിരുന്നു .
അന്നാണ് എന്റെ വീട്ടില്‍ ടി വി എത്തിയത്
പിറ്റേന്ന്  കടല്‍ മുഴുവന്‍ വറ്റിപ്പോയി ..
എല്ലാം നശിച്ചു ...

3 comments:

  1. എല്ലാം നശിച്ചു ...
    അന്നാണ് എന്റെ വീട്ടില്‍ ടി വി എത്തിയത്

    ReplyDelete
  2. തകർപ്പൻ !! എന്നിട്ടാ തിമിങ്ങലങ്ങൾ ഒക്കെ ഇപ്പോഴും വീട്ടിലുണ്ടോ കവേ ?

    ReplyDelete
  3. എന്റമ്മോ ഈ ടി.വിയുടെ ഒരു ശക്തിയേ.... തിമിംഗലം എന്ന് മാറ്റി എഴുതിയിരുന്നെങ്കിൽ.... ചിന്തകൾ ഇനിയും വിശാലമാകട്ടെ ആശംസകൾ..

    ReplyDelete