Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, August 6, 2014

നിരൂപഹയൻ (ഉത്തരാധുനികം)

കാലം കുലം ?
പക്ഷം ?
പ്രതിപക്ഷം ?
രാസത്വരകം ?

ശരങ്ങൾ
മുദ്രയില്ലാ വാക്യങ്ങൾ
ഞരങ്ങൽ

അവർ
മഷിയില്ലാ പേനകളെ
പ്രസവിച്ചത്രേ

നിരൂപകൻ

കുലമേത് നിന് കവിതതൻ
കാലമേത്?
മുദ്ര യാകാം കവിതയ്ക്ക്
വാക്യവുമാകാം
മുദ്രാവാക്യമാകതോ ?

പക്ഷമേതിതിൻ
പ്രതിപക്ഷമേത് ?
പരോക്ഷ പക്ഷമേത് ?
രാസപ്രക്രിയ യേതിതിൻ
രാസ ത്വരകമേത് ?
കവിതയല്ലിത് കേവലം
ജൽപ്പനങ്ങൾ

ജിബ്രാന്റെ ഖലീലിനെ* യറിയോ ?
ജയദേവനെ യറിയോ ?
പുതുമയില്ലിതിൻ കടമ്മനിട്ടക്ക്
ജീവൽ പ്രശ്നങ്ങള്ക്ക്
പിന്നെയും
മഷിയുണങ്ങിയ  പേനകൾ
അവരെ വാചാലമാക്കിയത്രേ ?

Saturday, March 24, 2012

നഷ്ടപ്പെട്ടവ......


ശ്വാസവും ആശ്വാസവും നിശ്വാസവും
പരല്മീനുകളും തുളസിപ്പൂവും
നാടും ഉമ്മയും കനലൂതിക്കാച്ചിയ സ്വപ്ം ങ്ങളുമ്
എല്ലാത്തിലുമപ്പുറം നഷ്ടബോധം പോലും

Friday, June 4, 2010

മാവോവാദി ജനിക്കുന്നത്

വിപ്ളവം തോക്കിന്‍ കുഴലി-
ലൂടെയെന്ന് മാവോ

ഇറ്ക്കിവിട്ട ഭൂമിയില്‍നിന്ന്
ഇരവിലെപ്പശിയില്‍
ഉതിര്‍ന്ന് വീണ കണ്ണീരില്‍
കയ്യില്‍പിടിക്കാന്‍ തന്ന
തോക്കില്‍ മാവോയുണ്ടോ
എന്നെനിക്കറിയില്ലെങ്കിലും
ശീതീകരിച്ച മുറികളിലെ
പിണ - റായികള്‍ ക്കറിയാത്ത
നിര്‍ബന്ധിതാവസ്ഥയുണ്ട്

സുഹ്ര്ത്തേ നിനക്കായ്

എടാ നീ നീ യാവുന്നതിനുമുന്പ്‌
ഞാന്‍ നീ യായിരുന്നു
നാ മൊരുമിച്ച് കളിച്ചു
തിമിര്‍ത്ത് പഠിച്ചു
ഇന്ന് നീ നീയായപ്പോള്‍
ഞാന്‍ ഞാന്‍ ആയി മാറി
എന്നലുമിന്നും
ഒരുകപ്പ് കാപ്പിക്കും
5 മിനുറ്റിനും സ്ഥലമുണ്ടെന്‍
ഹൃദയത്തില്‍ നിനക്കായ്‌
കരുതിവച്ച വിപ്ലവജ്വാലയുണ്ട്
അതണഞ്ഞുപോകും മുന്പ്
നീ വരിക
അത്‌ കൊളുത്തിയെടുക്കുക

Thursday, May 20, 2010

സൈബര്‍ അനാഥ

എന്റമ്മയെ അവര്‍ കൊന്നില്ല
എന്റമ്മയിലെ അമ്മയെ അവര്‍
കഴുത്ത്‌ ഞെരിച്ചു കൊന്നു .
അവര്‍ എന്റമ്മക്കു സ്വപ്‌നങ്ങള്‍ നല്‍കി ;
കരിയര്‍ സ്വപ്‌നങ്ങള്‍
അങ്ങനെ ഞാന്‍ ജനിക്കണ്ട എന്ന്‍
അമ്മ തീരുമാനിച്ചു
എന്നെ തുണ്ടം തുണ്ടമാക്കാന്‍;
കശാപ്പ് കാരന് * അമ്മ
സമ്മത പത്രം എഴുതിക്കൊടുത്തു
എന്റമ്മയുടെ സമയം അവര്‍
വിലക്ക് വാങ്ങി ....
ഇപ്പോള്‍ അമ്മ വാടക ഗര്‍ഭപാത്രം
തേടിയലയുന്നു ...
ഇനി ജനിച്ചാല്‍ കുപ്പിയും പാലും
നിബ്ബിളും വച്ച് എന്നെ ചതിക്കുന്നു.
കുപ്പിയും പാലുമല്ല എനിക്കെന്റെ അമ്മ
എന്റെ ജീവനാണ് സ്വര്‍ഗമാണ് ...
എനിക്കാരാ എന്റെ അമ്മയെ
തിരിച്ചു തരിക ....
വെറും നോക്കുകുത്തികളായ സമൂഹമോ ?

Friday, May 14, 2010

കീനാലൂര്‍

വികസനം എല്ലാവര്‍ക്കുമല്ല ;
പാവപ്പെട്ടവന്റെ തലയടിച്ചു പൊട്ടിച്ചു
ബൂര്‍ഷകള്‍ക്ക് വേണ്ടി വികസനം .
അരുതെന്ന് പറയുന്നവര്‍
മതഭ്രാന്തര്‍ തീവ്രവാദികള്‍ .
ഇളമരക്കോമാരങ്ങള്
ഉറഞ്ഞു തുള്ളുമ്പോള്‍
ഒരു കണ്ണീരിനും വിലയില്ല .

ചരിത്രം അതിന്റെ
ആണുങ്ങളെ തേടുന്നു
സത്യം സത്യമെന്ന് വിളിച്ചുപറയുന്നവരെ
പാവപ്പെട്ടവന്റെ ചോരയില്‍ വളര്‍ന്ന
പാര്‍ട്ടി അത്‌ കുടിക്കുമ്പോള്‍ ,
ചെങ്കൊടി പരവതാനിയായി
ബൂര്‍ഷകള്‍ക്ക് വിരിച്ചുകൊടുക്കുമ്പോള്‍
മൌനം കുറ്റകരമാകുന്നു.
---സുധീര്‍ കെ . മുഹമ്മദ്‌

Wednesday, March 17, 2010

ചിന്തകള്‍

എന്റെ ചിന്തകള്‍ സമുദ്രമായിരുന്നു
അതില്‍ കടല്‍ക്കാക്കയും പരുന്തുമുണ്ടായിരുന്നു
അതില്‍ മീനും കടല്‍ക്കുതിരയും
കടലാമയും തിമിങ്ങലങ്ങളുംഉണ്ടായിരുന്നു
മുത്തും ചിപ്പിയും ഉണ്ടായിരുന്നു .
അന്നാണ് എന്റെ വീട്ടില്‍ ടി വി എത്തിയത്
പിറ്റേന്ന്  കടല്‍ മുഴുവന്‍ വറ്റിപ്പോയി ..
എല്ലാം നശിച്ചു ...

Saturday, March 13, 2010

സൂര്യാതപം

മൂന്നു വര്ഷം മുന്പ്
പരുന്തുകള്‍ വീണുചത്തു;
ഇന്നു മനുഷ്യര്‍ ഉരുകിയൊലിക്കുന്നു;
മനുഷ്യമനസ്സുപോലെ വരണ്ട് ഭൂമി;
ഇലകള്‍ ജീവന്‍ നഷ്ടപ്പെട്ട് മറിഞ്ഞ് വീഴുന്നു;
കരയിലും കടലിലും സംഹാരം 
താണ്ടവമാടുന്നു  മനുഷ്യകരങ്ങളാല്‍;
സൂര്യനെങ്ങനെ കോപിക്കാതിരിക്കും

Friday, March 12, 2010

എനിക്കു പേടിയാ....

എനിക്കു പേടിയാ...
ഡിസ്പോസിബിള്‍ സിറിഞ്ചിനെ
അതുമായി  വരുന്ന കശ്മലനെയും ...
ഡിസ്പോസിബിള്‍ നിബ്ബിളിനെ
ചതിക്കുന്ന അമ്മയെ ....

ഡിസ്പോസിബിള്‍ റിലേഷന്സിനെ
ഡിസ്പോസിബിള്‍ സംസ്ക്കാരത്തെ
എല്ലാം കഴിയുമ്ബോളുള്ള വലിച്ചെറിയലിനെയും

Wednesday, March 3, 2010

ബ്ലോഗില്ലാത്തവന്റെ ദുഖം

എഴുതുവാനൊന്നുമില്ല;
കാലിയായ മനസ്സ് ;
കാലിയായ ജീവിതം ;
എങ്കിലും ബ്ലോഗണ്ടെ?
എല്ലാവര്‍ക്കും ബ്ലോഗുണ്ട് .....
അനുയായികളും പ്രതികാരികളും...
കമന്റികളും കമന്ടന്മാരുമുണ്ട്;
വലിയ ഹിറ്റ്‌ കൌണ്ടരും
മെനുവും കഥയും കവിതയുമുണ്ട്
ഒന്നാം ക്ലാസ്സിലെ മിനിമോള്‍
പോലും ബ്ലോഗ്ഗിനിയായി ....
എന്നാലും ആദ്യാക്ഷരി....
ഞാനും വായിക്കും
ഞാനും ഒരു ബ്ലോഗ്ഗെരാകും
ഒരു കാലി ബ്ലോഗ്ഗര്‍

Monday, February 22, 2010

എന്റെ ഗ്രാമം

അന്ന്
എന്റെ ഗ്രാമത്തിനു ജീവനുണ്ടായിരുന്നു
തോടില്‍ നത്തക്കയും പൊത്തയുമുണ്ടായിരുന്നു
കാവും തയ്ക്കാവും സഹകരിച്ചിരുന്നു
ഇന്ന്
എവിടെയും മതിലുകള്‍
മതിലുകളായ മതിലുകള്‍
പാടത്തും പറന്പത്തും മതിലുകള്‍
മനുഷ്യന്റെ മനസ്സിലും .....

Thursday, February 18, 2010

എന്റെ കവിതകള്‍

എന്റെ കവിതകള്‍ ;
എന്റെ കവിതകളല്ല ;
എന്റെ രക്തം കലര്‍ന്ന -
കണ്ണീര്‍ തുള്ളികളാണ് ;
അവയ്ക്ക് കയ്യടി വേണ്ട .
അവയ്ക്ക് നിങ്ങളുടെ -
ഹൃദയരക്തം വേണം .
മലിനമാകാത്ത രക്തം .
കറപുരളാത്ത കംമ്യുനിസ്ടിന്റെ രക്തം .
പൊരുതുന്ന വിശ്വാസിയുടെ രക്തം .
ചിന്തിക്കുന്ന അവിശ്വാസിയുടെ രക്തം .
ചിന്തിക്കാത്ത സുഖലോലുപതയുടെ
കൊഴുപ്പുകൂടിയ രക്തം അതിനു വേണ്ട

Sunday, February 14, 2010

കാഴ്ചക്കാര്‍

ചാനലില്‍ live ....
പട്ടിണി .....
ദൈന്യത യുടെ മുഖം ......
പാവം മരിക്കാറായി .....
എല്ലാവരും കരഞ്ഞു .......
പാവം മരിച്ചു ........

കാളക്കച്ചവടം

മൂരിക്കുട്ടന്‍  മാരെ നിരത്തി നിര്‍ത്തി ;
മാമം കാള ചന്തയില്‍ ;
സൌന്ദര്യവും തൂക്കവും നോക്കി ;
വിലപേശി .....
ലോറിയില്‍ കയറ്റികൊണ്ട്‌ പോയി
അരവുശാലയിലേക്ക് ......

അവളും നിരന്നു നിന്നു..
shadi.com ഇല്‍..
പണ്ടവും പണവും പറഞ്ഞു ...
അവള്‍ ഒരുങ്ങി നിന്നു ....
അവളെ കൊണ്ടുപോകാന്‍ ....
കാര്‍ വീടിനു മുന്നിലെത്തി....

ആദിവാസി

ഞാന്‍ ആദിവാസി ;
അപരിഷ്കൃതന്‍ ;
അവികസിതന്‍ ;
നിഷ്കാസിതന്‍ ;
പക്ഷെ ;

അന്നെന്റെ മുളന്തണ്ടില്‍;
സംഗീത മുണ്ടായിരുന്നു ;
അന്നെന്റെ മുളന്തണ്ടില്‍;
പുട്ടവിക്കാമായിരുന്നു;
ഇന്നെനിക്കുമുളങ്കാടുകളില്ല;
പാടങ്ങളില്ല;
കാട്ടൂതേനും കപ്പയുമില്ല;
ഇന്നു നീ എന്നെ തേടി കാടുകയറരുത്;
ഇന്നു ഞാന്‍ എന്നെത്തേടി;
നാട്ടിലലയുന്നു ;
ചാട്ടയാല്‍ സ്വയം പ്രഹരിച്ചു ;
പിച്ച തെണ്ടുന്നു ;
അന്ന് സത്യമുണ്ടായിരുന്ന കാലത്ത് ;
മൂപ്പനുണ്ടായിരുന്ന കാലത്ത് ;
ഞങ്ങള്‍ക്ക് പട്ടിണിയുണ്ടായില്ല;
ഇന്ന് ടാറ്റാ കള്‍ ഞങ്ങളോട്
ടാറ്റാ പറയിച്ചു ;
കാട്ടുതീ വച്ച് കരിച്ച
എന്റെ പാടങ്ങളില്‍;
കഞ്ചാവ് വിളയുമ്പോള്‍ ;
ഞാന്‍ എന്റെ ഭൂമിക്കു പട്ടയം ;
തേടിയലയുന്നു ;
ചാട്ടയാല്‍ സ്വയം പ്രഹരിച്ചു ;
പിച്ച തെണ്ടുന്നു ;

Friday, February 5, 2010

എനിക്ക് മരിക്കണം

എനിക്ക് മരിക്കണം
ജീവ ഛവമാകുന്നതിനു മുന്പ്
സംശയം ആവരണം ചെയ്യും മുന്പ്
കല്ലെറിയപ്പെടും മുന്പ്
കാര്ന്നുതിന്ന്പ്പെടും മുന്പ്
തണുത്തുറയും മുന്പ്
എന്റെ ഹൃദയം മരിക്കും മുന്പ്
എനിക്ക് എന്നെ നഷ്ടപ്പെടും മുന്പ്


പുഴുക്കള്‍, പണയം വെച്ച എന്റെ തലച്ചോര്‍
തിന്നു തീര്‍ക്കട്ടെ
സ്നേഹമില്ലാത്ത എന്‍ ഹൃദയം
ചിതലരിക്കട്ടെ
കരയാനാകാത്ത എന്‍ കണ്ണുകള്‍
തീയിലെരിയട്ടെ
എന്‍ സോദരി ഞാനിനി വരില്ല
ഈ നീലാംബരത്തിന്‍ ചോട്ടില്‍
കരുതിവെക്കുക എനിക്കായി
വായില്‍ തിരുകാനൊരുപിടി മണ്ണും
കരിഞ്ഞൊരു റോസാപ്പൂവും

Friday, December 25, 2009

നീ അന്തര്‍മുഖനാവുക

നീ അന്തര്‍മുഖനാവുക
നിനക്ക് ഭ്രാന്ത്‌ പിടിക്കാതിരിക്കാന്‍
പുസ്തകക്കൂകളില്‍
നീ
തലപൂഴ്ത്തിയുറങ്ങുക
ഒട്ടകപക്ഷിയെപ്പോലെ
ഹൃദയത്തി
നരുവികളെ നീ
വറ്റിച്ചു കളയുക
ഒന്നിനും സാക്ഷിയാകാതിരിക്കാന്‍
നിന്‍ മനം നീ കെടുത്തുക
അല്ലെങ്കില്‍ ഇരുട്ടറകളില്‍
നീ ശ്വാസം മുട്ടി ചാകും
അതിനാല്‍ അതിനുമുന്‍പ്‌
നീ മരിക്കുക ശാന്തമായി
നിന്റെ പേനയില്‍ നിന്ന് നീ
ആദര്‍ശത്തിന്റെ ചോര നീക്കുക
അല്ലെങ്കില്‍ നിന്റെ പേനയിലൂടെ
ചോരയൊഴുകി നീ മരിക്കും
പേനയിലെ മഴി ത്തുള്ളികളില്‍
നിന്ന് ചോര തുള്ളിയെ വേര്‍തിരിക്കുക

അന്തര്മുഖന്മാര്‍ ചിന്തിക്കുമത്രേ
നീ ചിന്തിക്കാതിരിക്കുക
കാരണം തകിടം മറിഞ്ഞ ലോകമാണ്
നിന്റെ ചിന്തകള്‍ക്ക് അന്തമില്ലാതാകും
അവ പരന്നൊഴുകി നീ
മുങ്ങി മരിക്കും
മറ്റാരും മരിക്കുകയില്ല

അവരുടെ കാഴ്ച്ചവട്ടത്തിനു
ഇഞ്ചുകളുടെ പ്രതലം മാത്രം
അവ വിലക്ക് വാങ്ങാന്‍ കോടികള്‍ വേണം
അതില്ലാത്ത സ്ഥിതി ക്ക് നീ
നിന്റെ സര്‍ഗാത്മകത യില്‍ വിഷം കലക്കുക
വിഷത്തിനു നല്ല ഡിമാണ്ട് ആയതിനാല്‍
പ്രതലങ്ങളില്‍ അവ വരുന്നു .

നീ ആകാശത്തേക്ക് നോക്കരുത്
കണ്ണുകള്‍ തളര്‍ന്നു തിരിച്ചുവരും
പിന്നെ നീ ചിന്തിക്കും
അനന്തകളിലേക്ക്.......... അതാപത്താണ്!
പിന്നെ നിനക്ക് കലഹിക്കേണ്ടി വരും ......
സമൂഹത്തിന്റെ അന്തക്കേടുകളോട്.........
ചിന്തയെ ഉറക്കികിടത്തുന്ന
മതാഭാസങ്ങളോട് ......
വാണിഭ വല്‍ക്കരിക്കപ്പെട്ട
ജീവിത സമസ്തങ്ങളോട് .............

ഉറങ്ങുന്നവരുടെ ലോകത്ത്
നീ മാത്രം ഉണരരുത്
മറ്റാരെയും ഉണര്ത്തരുത്
സുഖ സുഷുപ്തിയുടെ മേലെ
നിന്റെ യജമാനന്‍ സ്ഥാപിച്ച
സാമ്രാജ്യത്വ കോട്ടകള്‍ തകര്‍ക്കരുത്
അതിനാല്‍ നീ യുരങ്ങുക
നീ അന്തര്‍മുഖനാവുക

---------------------സുധീര്‍ കെ .മുഹമ്മദ്‌