ആരോ പറഞ്ഞു അര്‍ത്ഥം എന്ന വാക്കിന് പണം എന്ന് അര്‍ത്ഥമുണ്ടത്രേ.
അയാളുടെ ഭാര്യ പറഞ്ഞു:" ഈ അര്‍ത്ഥമില്ലാത്ത ജീവിതം അവസാനിപ്പിച്ച് കൂടെ "
അയാളുടെ അമ്മ നിറകണ്ണുകളുമായി പറഞ്ഞു : "ഇനി എത്ര കാലമാ ഈ അമ്മ ജീവിച്ചിരിക്കുക എന്ന് ആരറിഞ്ഞു. നീ കൂടെ യില്ലാത്ത ഈ വൃദ്ധസദനത്തിലെ ജീവിതത്തിനു യാതൊരു അര്‍ത്ഥവുമില്ല ".
അയാളുടെ അച്ഛന്‍ പറഞ്ഞു :"മോന്‍ വല്യ ആളാവണം എന്നായിരുന്നു അമ്മ പറയാറ്. വല്യആള്‍ക്കാര്‍ ഇന്ത്യയിലല്ല ജീവിക്കുക എന്നും അവരുടെസമയത്തിന് തീ പിടിച്ച വിലയാണ് എന്നും അവര്‍ക്ക് ചെറിയ അച്ഛനമ്മ മാരെ കാണാന്‍ സമയമില്ല എന്നും ആ പാവത്തിന് അറിയില്ലായിരുന്നു ".
അയാളുടെ തുടുത്ത കവിളുള്ള കുഞ്ഞുമോള്‍ പറഞ്ഞു :" ഡാഡീം മമ്മീം എന്നാ ഒരുമിച്ച് എന്നെ കളിപ്പിക്കുക. ഈ ബോര്‍ഡിംഗ് ജീവിതത്തിനു യാതൊരു അര്‍ത്ഥവുമില്ല ".
മാറ്റി വെക്കാന്‍ കഴിയാത്ത ഒരുപാട് അപ്പൊയിന്റ്റ്മെന്റു കള്‍കിടയില്‍ ഒരു നാശം ഫോണ്‍കാള്‍ നാട്ടില്‍ നിന്നും "അച്ഛനും അമ്മയും മരിച്ചത്രെ " . അയാള്‍ ഫോണിലൂടെ എല്ലാറ്റിനും ഏര്‍പ്പാട് ചെയ്യാനും പൈസ നോക്കേണ്ടെന്നും വിളിച്ചു പറഞ്ഞു .
പോകനോരുങ്ങുബോള്‍ രു പഴയ ഫോട്ടോ നിലത്തു വീണു ഇതമ്മ യുടെ കയ്യില്‍ ഞാന്‍ ഇരിക്കുന്ന ഫോടോയല്ലേ , അയാള്‍ ചിന്തിച്ചു എന്തു സ്നേഹമായിരുന്നു അമ്മക്ക്. എന്റെ കവിളില്‍ അമ്മ ചുംബിക്കുന്ന ഫോട്ടോ .
കാലം കഴിഞ്ഞു അയാളുടെ മക്കള്‍ വിദേശത്തേക്ക് പറന്നു. അവര്‍ അദ്ദേഹത്തെയും വൃദ്ധസദനതിലാക്കി. അപ്പോള്‍ അയാള്‍ ചിന്തിക്കാന്‍ തുടങ്ങി ഈ അര്‍ത്ഥ മില്ലാത്ത ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് .
Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts
Thursday, February 4, 2010
Subscribe to:
Posts (Atom)
