Thursday, February 4, 2010

അര്‍ത്ഥം

ആരോ പറഞ്ഞു അര്‍ത്ഥം എന്ന വാക്കിന് പണം എന്ന് അര്‍ത്ഥമുണ്ടത്രേ.
അയാളുടെ ഭാര്യ പറഞ്ഞു:" ഈ അര്‍ത്ഥമില്ലാത്ത ജീവിതം അവസാനിപ്പിച്ച്‌ കൂടെ "
അയാളുടെ അമ്മ നിറകണ്ണുകളുമായി പറഞ്ഞു : "ഇനി എത്ര കാലമാ ഈ അമ്മ ജീവിച്ചിരിക്കുക എന്ന് ആരറിഞ്ഞു. നീ കൂടെ യില്ലാത്ത ഈ വൃദ്ധസദനത്തിലെ ജീവിതത്തിനു യാതൊരു അര്‍ത്ഥവുമില്ല ".
അയാളുടെ അച്ഛന്‍ പറഞ്ഞു :"മോന്‍ വല്യ ആളാവണം എന്നായിരുന്നു അമ്മ പറയാറ്. വല്യആള്‍ക്കാര്‍  ഇന്ത്യയിലല്ല ജീവിക്കുക എന്നും അവരുടെസമയത്തിന് തീ പിടിച്ച വിലയാണ് എന്നും അവര്‍ക്ക് ചെറിയ അച്ഛനമ്മ മാരെ കാണാന്‍ സമയമില്ല എന്നും ആ പാവത്തിന് അറിയില്ലായിരുന്നു ".
അയാളുടെ തുടുത്ത കവിളുള്ള കുഞ്ഞുമോള്‍ പറഞ്ഞു :" ഡാഡീം മമ്മീം എന്നാ ഒരുമിച്ച് എന്നെ കളിപ്പിക്കുക. ഈ ബോര്‍ഡിംഗ് ജീവിതത്തിനു യാതൊരു അര്‍ത്ഥവുമില്ല ".
മാറ്റി വെക്കാന്‍ കഴിയാത്ത ഒരുപാട് അപ്പൊയിന്റ്റ്മെന്റു കള്‍കിടയില്‍ ഒരു നാശം ഫോണ്‍കാള്‍ നാട്ടില്‍ നിന്നും "അച്ഛനും അമ്മയും മരിച്ചത്രെ " . അയാള്‍ ഫോണിലൂടെ എല്ലാറ്റിനും ഏര്‍പ്പാട് ചെയ്യാനും പൈസ നോക്കേണ്ടെന്നും വിളിച്ചു പറഞ്ഞു .
പോകനോരുങ്ങുബോള്‍ രു പഴയ ഫോട്ടോ നിലത്തു വീണു ഇതമ്മ യുടെ കയ്യില്‍ ഞാന്‍ ഇരിക്കുന്ന ഫോടോയല്ലേ , അയാള്‍ ചിന്തിച്ചു എന്തു സ്നേഹമായിരുന്നു അമ്മക്ക്. എന്റെ കവിളില്‍ അമ്മ ചുംബിക്കുന്ന ഫോട്ടോ .
കാലം കഴിഞ്ഞു അയാളുടെ മക്കള്‍ വിദേശത്തേക്ക് പറന്നു. അവര്‍ അദ്ദേഹത്തെയും വൃദ്ധസദനതിലാക്കി. അപ്പോള്‍ അയാള്‍ ചിന്തിക്കാന്‍ തുടങ്ങി ഈ അര്‍ത്ഥ മില്ലാത്ത ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് .

5 comments:

  1. സുധീറേ,
    അര്‍ത്ഥം നന്നയിരിക്കുന്നു
    http://tomsnovel.blogspot.com/

    ReplyDelete
  2. അര്‍ഥമില്ലാത്ത ലോകം ആര്‍ക്ക് വേണം അല്ലേ. പലരുടെയും ജിവിതത്തിനാണ് അര്‍ഥമില്ലാത്തത്. അര്‍ഥമേറുമ്പോള്‍ പലരുടെയും ജീവിതത്തിന്‍ അര്‍ഥം നഷ്ടപ്പെടുന്നു. ഈ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാകാത്തവര്‍ക്ക് കവിതയുടെ അര്‍ഥവും മനസ്സിലായിട്ടുണ്ടാവില്ല. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  3. കൊള്ളാടോ.. (വേഡ് വേരിഫിക്കേഷൻ ഒഴിവാക്കിക്കൂടേ?)

    ReplyDelete
  4. ഈ കഥ യില്‍ അര്‍ഥം എന്നാ വാക്കിന്റെ ദ്വയാര്‍ത്ഥം ആന്നു ഗുട്ടന്‍സ് . ആദ്യത്തെ വാക്യം ഒഴിച്ചു ബാക്കിയില്‍ വായനക്കാര്‍ക്ക്‌ ഇതില്‍ ഏതു വേണമെങ്കിലും ഉപോഗിച്ചു മനസിലാക്കാം ......അതിനാ ഈ വേര്‍ഡ്‌ വേരിഫികാഷോന്‍ .... അല്ലാതെ മനസ്സിലകുന്നവര്‍ക്ക് വേണ്ടിയല്ല അത് ....

    ReplyDelete