എനിക്ക് മരിക്കണം
ജീവ ഛവമാകുന്നതിനു മുന്പ്
സംശയം ആവരണം ചെയ്യും മുന്പ്
കല്ലെറിയപ്പെടും മുന്പ്
കാര്ന്നുതിന്ന്പ്പെടും മുന്പ്
തണുത്തുറയും മുന്പ്
എന്റെ ഹൃദയം മരിക്കും മുന്പ്
എനിക്ക് എന്നെ നഷ്ടപ്പെടും മുന്പ്
പുഴുക്കള്‍, പണയം വെച്ച എന്റെ തലച്ചോര്‍
തിന്നു തീര്‍ക്കട്ടെ
സ്നേഹമില്ലാത്ത എന്‍ ഹൃദയം
ചിതലരിക്കട്ടെ
കരയാനാകാത്ത എന്‍ കണ്ണുകള്‍
തീയിലെരിയട്ടെ
എന്‍ സോദരി ഞാനിനി വരില്ല
ഈ നീലാംബരത്തിന്‍ ചോട്ടില്‍
കരുതിവെക്കുക എനിക്കായി
വായില്‍ തിരുകാനൊരുപിടി മണ്ണും
കരിഞ്ഞൊരു റോസാപ്പൂവും
Friday, February 5, 2010
Subscribe to:
Post Comments (Atom)
എടാ.. നീ ഇങ്ങനെ ഡെസ്പാകാതെ.. നമുക്ക് പരിഹാരമുണ്ടാക്കാം ;-)
ReplyDeleteപിന്നെ, സംഗതി ഇഷ്ടപ്പെട്ടു.. 'എന്‍ കണ്ണുകള്‍' എന്നതിനേക്കാള്‍ 'എന്റെ കണ്ണൂകള്‍'?
പിന്നെ ഇതു ഭാവനയാ............
ReplyDeleteചതിക്കല്ലേ.......