Sunday, February 14, 2010

ആദിവാസി

ഞാന്‍ ആദിവാസി ;
അപരിഷ്കൃതന്‍ ;
അവികസിതന്‍ ;
നിഷ്കാസിതന്‍ ;
പക്ഷെ ;

അന്നെന്റെ മുളന്തണ്ടില്‍;
സംഗീത മുണ്ടായിരുന്നു ;
അന്നെന്റെ മുളന്തണ്ടില്‍;
പുട്ടവിക്കാമായിരുന്നു;
ഇന്നെനിക്കുമുളങ്കാടുകളില്ല;
പാടങ്ങളില്ല;
കാട്ടൂതേനും കപ്പയുമില്ല;
ഇന്നു നീ എന്നെ തേടി കാടുകയറരുത്;
ഇന്നു ഞാന്‍ എന്നെത്തേടി;
നാട്ടിലലയുന്നു ;
ചാട്ടയാല്‍ സ്വയം പ്രഹരിച്ചു ;
പിച്ച തെണ്ടുന്നു ;
അന്ന് സത്യമുണ്ടായിരുന്ന കാലത്ത് ;
മൂപ്പനുണ്ടായിരുന്ന കാലത്ത് ;
ഞങ്ങള്‍ക്ക് പട്ടിണിയുണ്ടായില്ല;
ഇന്ന് ടാറ്റാ കള്‍ ഞങ്ങളോട്
ടാറ്റാ പറയിച്ചു ;
കാട്ടുതീ വച്ച് കരിച്ച
എന്റെ പാടങ്ങളില്‍;
കഞ്ചാവ് വിളയുമ്പോള്‍ ;
ഞാന്‍ എന്റെ ഭൂമിക്കു പട്ടയം ;
തേടിയലയുന്നു ;
ചാട്ടയാല്‍ സ്വയം പ്രഹരിച്ചു ;
പിച്ച തെണ്ടുന്നു ;

4 comments:

  1. >> അന്നെന്റെ മുളന്തണ്ടില്‍;
    പുട്ടവിക്കാമായിരുന്നു; <<

    പുട്ടു വേവിക്കുന്ന കാര്യമാണോ ?:)


    >>ടാറ്റാ പറയിച്ചു <<

    റ്റാ റ്റാ അല്ലേ :)


    ഈ രോദനങ്ങൾ ആരു കേൾക്കാൻ

    ReplyDelete
  2. നല്ലത്‌.
    ഇതേ ആശയത്തിൽ ഞാൻ എഴുതിയതു കൂടി ഒന്ന് വായിച്ചു നോക്കൂ

    ReplyDelete
  3. @ബഷീര്‍
    പുട്ട്+അവിക്കുക=പുട്ടവിക്കുക...
    പുട്ട്കുററി പണ്ടുകാലത്ത് മുളയിലാണ് ഉണ്ടക്കിയിരുന്നത് അതിന്റെ ടെക്നൊളജി ആദിവാസികള്‍ക്കായിരുന്നു പിടിപാട്...
    അതുപോലെയാണ് പുല്ലാങ്കുഴലും ....
    സപ്ത സ്വരങ്ങളുടെ സ്ഥാനവും ...
    നാം നമ്മുടേതല്ലാത്തതിനെ അപരിഷ്ക്രതമായി കാണുന്നു...
    മുളന്തണ്ട് ഒരു ഉദാഹരണ്ം മാത്രം ...
    വാങ്ങ്മൊഴിയായ ഒരുപാട് അറിവുകളുടെ കലവറയാണ് ....
    അവയും അവരുടെ alienation ലൂടെ നഷ്ടപ്പെട്ടു

    ReplyDelete
  4. അങ്ങനെ,നഷ്ടത്തിന്റെ കണക്കുകൾ കുമിഞ്ഞു കൂടട്ടേ...

    ReplyDelete