Sunday, February 14, 2010

കാളക്കച്ചവടം

മൂരിക്കുട്ടന്‍  മാരെ നിരത്തി നിര്‍ത്തി ;
മാമം കാള ചന്തയില്‍ ;
സൌന്ദര്യവും തൂക്കവും നോക്കി ;
വിലപേശി .....
ലോറിയില്‍ കയറ്റികൊണ്ട്‌ പോയി
അരവുശാലയിലേക്ക് ......

അവളും നിരന്നു നിന്നു..
shadi.com ഇല്‍..
പണ്ടവും പണവും പറഞ്ഞു ...
അവള്‍ ഒരുങ്ങി നിന്നു ....
അവളെ കൊണ്ടുപോകാന്‍ ....
കാര്‍ വീടിനു മുന്നിലെത്തി....

5 comments:

  1. മാമം എന്നതു തിരുവനന്തപുരത്തെ പ്രസിദ്ധമായ കാളച്ചന്തയാണ്

    ReplyDelete
  2. മാമം എന്നാല്‍ മലയാളത്തില്‍ മറ്റൊരു അര്‍ത്ഥ്ം കൂടിയുണ്ട്.
    ഹ.ഹ...ഹ.... തമാശയാ കേട്ടോ. കവിത ഇഷ്ടായീ

    ReplyDelete
  3. ഹ! ഹ!!
    shadi.com ൽ നിരന്നു നിൽക്കുന്നത് അവൾ മാത്രമല്ല, അവനും ആണ്!

    ആശംസകൾ!

    ReplyDelete
  4. അവൾ അവനെയാണ് വിലക്ക് വാങ്ങുന്നത് :( പക്ഷെ അത് മനസിലാക്കുന്നില്ലെന്ന് മാത്രം. മണ്ടൻസ് :)

    ReplyDelete
  5. @ജയന്‍ ശരിയാണ് അവനും നിരന്നു നില്ക്കുന്നു.....

    @ബഷീര്‍
    കൂടിയ വിലക്ക് വില്ക്കപ്പെടാത്തവന്‍ ...
    വിലയില്ലാത്തവന്‍ എന്ന കച്ചവട സമവാക്യമാണ് ഇവിടെ പ്രദിപാദ്യം

    ReplyDelete