എന്റെ കവിതകള്‍ ;
എന്റെ കവിതകളല്ല ;
എന്റെ രക്തം കലര്‍ന്ന -
കണ്ണീര്‍ തുള്ളികളാണ് ;
അവയ്ക്ക് കയ്യടി വേണ്ട .
അവയ്ക്ക് നിങ്ങളുടെ -
ഹൃദയരക്തം വേണം .
മലിനമാകാത്ത രക്തം .
കറപുരളാത്ത കംമ്യുനിസ്ടിന്റെ രക്തം .
പൊരുതുന്ന വിശ്വാസിയുടെ രക്തം .
ചിന്തിക്കുന്ന അവിശ്വാസിയുടെ രക്തം .
ചിന്തിക്കാത്ത സുഖലോലുപതയുടെ
കൊഴുപ്പുകൂടിയ രക്തം അതിനു വേണ്ട
Thursday, February 18, 2010
Subscribe to:
Post Comments (Atom)
ചിന്തിക്കാത്ത സുഖലോലുപതയുടെ
ReplyDeleteകൊഴുപ്പുകൂടിയ രക്തം അതിനു വേണ്ട
സുധീറേ ,
മേല്‍ വരി എനിക്ക് ബോധിച്ചു
നന്ദി ....
ReplyDeleteകൊള്ളാം.
ReplyDeleteകംമ്യുനിസ്ടിന്റെ = കമ്മ്യൂണിസ്റ്റിന്റെ
aashamsakal......
ReplyDeleteമലിനമാകാത്ത രക്തം . :ബുദ്ധിമുട്ടും
ReplyDeleteകറപുരളാത്ത കംമ്യുനിസ്ടിന്റെ രക്തം .:ബുദ്ധിമുട്ടും
പൊരുതുന്ന വിശ്വാസിയുടെ രക്തം . :കിട്ടും
ചിന്തിക്കുന്ന അവിശ്വാസിയുടെ രക്തം .:ബുദ്ധിമുട്ടും
ചിന്തിക്കാത്ത സുഖലോലുപതയുടെ
കൊഴുപ്പുകൂടിയ രക്തം :കിട്ടും
ക്ഷമിക്കണ്ം കമ്മ്യുണിസ്ററ് എന്നാ വേണ്ടത്....
ReplyDeleteഗൂഗിള് ട്രാന്സ്ലിടരേഷന് ഉപയൊഗിക്കുന്നതിന്റെ പൊല്ലാപ്പേ......
ജയന് ചേട്ടന് നന്ദി.....
തിരുവനന്തപുരം മുരുക്കുംപുഴയാണോ...
എന്റെ സ്ഥലം കാര്യവട്ടം ആണ്....
കലാവല്ലഭന്‍ ചേട്ടാ....
കമന്റ് കലക്കി...
പൊരുതുന്ന വിശ്വാസി.....
വര്‍ഗീയതക്കു വേണ്ടിയല്ല്... പാവപ്പെട്ടവനുവേണ്ടിയാ....
അപ്പൊ അതും കിട്ടാന്‍ ബുദ്ധിമുട്ടും അല്ലേ