Monday, February 22, 2010

എന്റെ ഗ്രാമം

അന്ന്
എന്റെ ഗ്രാമത്തിനു ജീവനുണ്ടായിരുന്നു
തോടില്‍ നത്തക്കയും പൊത്തയുമുണ്ടായിരുന്നു
കാവും തയ്ക്കാവും സഹകരിച്ചിരുന്നു
ഇന്ന്
എവിടെയും മതിലുകള്‍
മതിലുകളായ മതിലുകള്‍
പാടത്തും പറന്പത്തും മതിലുകള്‍
മനുഷ്യന്റെ മനസ്സിലും .....

2 comments:

 1. ശരിയാണ്‌... അന്ന് ഗ്രാമം ഗ്രാമമായിരുന്നു.

  ഇന്ന് കുഞ്ഞുണ്ണിമാഷ്‌ പറഞ്ഞത്‌ പോലെ...

  എനിക്കുണ്ടൊരു മരം
  നിനക്കുണ്ടൊരു മരം
  നമുക്കില്ലൊരു മരം.

  ReplyDelete
 2. നത്തക്ക എന്നത് ശംഖിന്റെ വംശത്തില്പെട്ട ജീവിയാണ്;പാടങ്ങളില് കണ്ടുവരുന്നു .
  പൊത്ത ഒരു തോട്ടുമീനാണ്...

  ReplyDelete