Monday, February 22, 2010

എന്റെ ഗ്രാമം

അന്ന്
എന്റെ ഗ്രാമത്തിനു ജീവനുണ്ടായിരുന്നു
തോടില്‍ നത്തക്കയും പൊത്തയുമുണ്ടായിരുന്നു
കാവും തയ്ക്കാവും സഹകരിച്ചിരുന്നു
ഇന്ന്
എവിടെയും മതിലുകള്‍
മതിലുകളായ മതിലുകള്‍
പാടത്തും പറന്പത്തും മതിലുകള്‍
മനുഷ്യന്റെ മനസ്സിലും .....

Thursday, February 18, 2010

എന്റെ കവിതകള്‍

എന്റെ കവിതകള്‍ ;
എന്റെ കവിതകളല്ല ;
എന്റെ രക്തം കലര്‍ന്ന -
കണ്ണീര്‍ തുള്ളികളാണ് ;
അവയ്ക്ക് കയ്യടി വേണ്ട .
അവയ്ക്ക് നിങ്ങളുടെ -
ഹൃദയരക്തം വേണം .
മലിനമാകാത്ത രക്തം .
കറപുരളാത്ത കംമ്യുനിസ്ടിന്റെ രക്തം .
പൊരുതുന്ന വിശ്വാസിയുടെ രക്തം .
ചിന്തിക്കുന്ന അവിശ്വാസിയുടെ രക്തം .
ചിന്തിക്കാത്ത സുഖലോലുപതയുടെ
കൊഴുപ്പുകൂടിയ രക്തം അതിനു വേണ്ട

Sunday, February 14, 2010

കാഴ്ചക്കാര്‍

ചാനലില്‍ live ....
പട്ടിണി .....
ദൈന്യത യുടെ മുഖം ......
പാവം മരിക്കാറായി .....
എല്ലാവരും കരഞ്ഞു .......
പാവം മരിച്ചു ........

കാളക്കച്ചവടം

മൂരിക്കുട്ടന്‍  മാരെ നിരത്തി നിര്‍ത്തി ;
മാമം കാള ചന്തയില്‍ ;
സൌന്ദര്യവും തൂക്കവും നോക്കി ;
വിലപേശി .....
ലോറിയില്‍ കയറ്റികൊണ്ട്‌ പോയി
അരവുശാലയിലേക്ക് ......

അവളും നിരന്നു നിന്നു..
shadi.com ഇല്‍..
പണ്ടവും പണവും പറഞ്ഞു ...
അവള്‍ ഒരുങ്ങി നിന്നു ....
അവളെ കൊണ്ടുപോകാന്‍ ....
കാര്‍ വീടിനു മുന്നിലെത്തി....

ആദിവാസി

ഞാന്‍ ആദിവാസി ;
അപരിഷ്കൃതന്‍ ;
അവികസിതന്‍ ;
നിഷ്കാസിതന്‍ ;
പക്ഷെ ;

അന്നെന്റെ മുളന്തണ്ടില്‍;
സംഗീത മുണ്ടായിരുന്നു ;
അന്നെന്റെ മുളന്തണ്ടില്‍;
പുട്ടവിക്കാമായിരുന്നു;
ഇന്നെനിക്കുമുളങ്കാടുകളില്ല;
പാടങ്ങളില്ല;
കാട്ടൂതേനും കപ്പയുമില്ല;
ഇന്നു നീ എന്നെ തേടി കാടുകയറരുത്;
ഇന്നു ഞാന്‍ എന്നെത്തേടി;
നാട്ടിലലയുന്നു ;
ചാട്ടയാല്‍ സ്വയം പ്രഹരിച്ചു ;
പിച്ച തെണ്ടുന്നു ;
അന്ന് സത്യമുണ്ടായിരുന്ന കാലത്ത് ;
മൂപ്പനുണ്ടായിരുന്ന കാലത്ത് ;
ഞങ്ങള്‍ക്ക് പട്ടിണിയുണ്ടായില്ല;
ഇന്ന് ടാറ്റാ കള്‍ ഞങ്ങളോട്
ടാറ്റാ പറയിച്ചു ;
കാട്ടുതീ വച്ച് കരിച്ച
എന്റെ പാടങ്ങളില്‍;
കഞ്ചാവ് വിളയുമ്പോള്‍ ;
ഞാന്‍ എന്റെ ഭൂമിക്കു പട്ടയം ;
തേടിയലയുന്നു ;
ചാട്ടയാല്‍ സ്വയം പ്രഹരിച്ചു ;
പിച്ച തെണ്ടുന്നു ;

Friday, February 5, 2010

എനിക്ക് മരിക്കണം

എനിക്ക് മരിക്കണം
ജീവ ഛവമാകുന്നതിനു മുന്പ്
സംശയം ആവരണം ചെയ്യും മുന്പ്
കല്ലെറിയപ്പെടും മുന്പ്
കാര്ന്നുതിന്ന്പ്പെടും മുന്പ്
തണുത്തുറയും മുന്പ്
എന്റെ ഹൃദയം മരിക്കും മുന്പ്
എനിക്ക് എന്നെ നഷ്ടപ്പെടും മുന്പ്


പുഴുക്കള്‍, പണയം വെച്ച എന്റെ തലച്ചോര്‍
തിന്നു തീര്‍ക്കട്ടെ
സ്നേഹമില്ലാത്ത എന്‍ ഹൃദയം
ചിതലരിക്കട്ടെ
കരയാനാകാത്ത എന്‍ കണ്ണുകള്‍
തീയിലെരിയട്ടെ
എന്‍ സോദരി ഞാനിനി വരില്ല
ഈ നീലാംബരത്തിന്‍ ചോട്ടില്‍
കരുതിവെക്കുക എനിക്കായി
വായില്‍ തിരുകാനൊരുപിടി മണ്ണും
കരിഞ്ഞൊരു റോസാപ്പൂവും

Thursday, February 4, 2010

അര്‍ത്ഥം

ആരോ പറഞ്ഞു അര്‍ത്ഥം എന്ന വാക്കിന് പണം എന്ന് അര്‍ത്ഥമുണ്ടത്രേ.
അയാളുടെ ഭാര്യ പറഞ്ഞു:" ഈ അര്‍ത്ഥമില്ലാത്ത ജീവിതം അവസാനിപ്പിച്ച്‌ കൂടെ "
അയാളുടെ അമ്മ നിറകണ്ണുകളുമായി പറഞ്ഞു : "ഇനി എത്ര കാലമാ ഈ അമ്മ ജീവിച്ചിരിക്കുക എന്ന് ആരറിഞ്ഞു. നീ കൂടെ യില്ലാത്ത ഈ വൃദ്ധസദനത്തിലെ ജീവിതത്തിനു യാതൊരു അര്‍ത്ഥവുമില്ല ".
അയാളുടെ അച്ഛന്‍ പറഞ്ഞു :"മോന്‍ വല്യ ആളാവണം എന്നായിരുന്നു അമ്മ പറയാറ്. വല്യആള്‍ക്കാര്‍  ഇന്ത്യയിലല്ല ജീവിക്കുക എന്നും അവരുടെസമയത്തിന് തീ പിടിച്ച വിലയാണ് എന്നും അവര്‍ക്ക് ചെറിയ അച്ഛനമ്മ മാരെ കാണാന്‍ സമയമില്ല എന്നും ആ പാവത്തിന് അറിയില്ലായിരുന്നു ".
അയാളുടെ തുടുത്ത കവിളുള്ള കുഞ്ഞുമോള്‍ പറഞ്ഞു :" ഡാഡീം മമ്മീം എന്നാ ഒരുമിച്ച് എന്നെ കളിപ്പിക്കുക. ഈ ബോര്‍ഡിംഗ് ജീവിതത്തിനു യാതൊരു അര്‍ത്ഥവുമില്ല ".
മാറ്റി വെക്കാന്‍ കഴിയാത്ത ഒരുപാട് അപ്പൊയിന്റ്റ്മെന്റു കള്‍കിടയില്‍ ഒരു നാശം ഫോണ്‍കാള്‍ നാട്ടില്‍ നിന്നും "അച്ഛനും അമ്മയും മരിച്ചത്രെ " . അയാള്‍ ഫോണിലൂടെ എല്ലാറ്റിനും ഏര്‍പ്പാട് ചെയ്യാനും പൈസ നോക്കേണ്ടെന്നും വിളിച്ചു പറഞ്ഞു .
പോകനോരുങ്ങുബോള്‍ രു പഴയ ഫോട്ടോ നിലത്തു വീണു ഇതമ്മ യുടെ കയ്യില്‍ ഞാന്‍ ഇരിക്കുന്ന ഫോടോയല്ലേ , അയാള്‍ ചിന്തിച്ചു എന്തു സ്നേഹമായിരുന്നു അമ്മക്ക്. എന്റെ കവിളില്‍ അമ്മ ചുംബിക്കുന്ന ഫോട്ടോ .
കാലം കഴിഞ്ഞു അയാളുടെ മക്കള്‍ വിദേശത്തേക്ക് പറന്നു. അവര്‍ അദ്ദേഹത്തെയും വൃദ്ധസദനതിലാക്കി. അപ്പോള്‍ അയാള്‍ ചിന്തിക്കാന്‍ തുടങ്ങി ഈ അര്‍ത്ഥ മില്ലാത്ത ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് .

Tuesday, February 2, 2010

Shellfish

Grow an unbreakable shell.
Shrink into that shell.
There u can see none but u......
Do you know How?
Your book, your syllabus ,
Your knowledge, your colleges,
make u both a shellfish and a selfish.